ആലത്തൂരിൽ MDMAയുമായി തൃശ്ശൂർ സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ.

ആലത്തൂർ: MDMA യുമായി തൃശ്ശൂർ സ്വദേശിയായ യുവാവ് ആലത്തൂരിൽ പിടിയിൽ. ത്യശൂർ മരത്താക്കര പുഴമ്പള്ളം കിഴക്കേത്തലക്കൽ കുട്ടപ്പൻ എന്ന കുട്ടിരഞ്ജിത്ത്(32) ത്താണ് ആലത്തൂർ പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 2.14 ഗ്രാം MDMA യുമായി പിടിയിലായത്.

ത്യശൂരിലെ സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് തൃശ്ശൂർ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ കവർച്ച, വധശ്രമ കേസുകളും, മോഷണ കേസുകളും ഉൾപ്പെടെ ഇരുപതോളം കേസുകൾ ഉണ്ട്. തൃശ്ശൂർ ഭാഗത്തെ ക്വട്ടേഷൻ സംഘാംഗമാണ് പ്രതി. ബാംഗ്ലൂരിൽ നിന്നും വന്ന കോഴിക്കോട് സ്വദേശിനിയാണ് MDMA കൊടുത്തത് എന്ന് പ്രതി പറഞ്ഞു. പ്രതി സ്ഥിരം ലഹരി വില്പനക്കാരനാണ്. MDMA യുടെ ഉറവിടത്തെകുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, ആലത്തൂർ ഡി.വൈ.എസ്.പി. അശോകൻ.എ, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. അനിൽ കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം ആലത്തൂർ ഇൻസ്പെക്ടർ T. N. ഉണ്ണികൃഷ്ണൻ, എസ്.ഐ അരുൺകമാർ.എം.ആർ, അഡീഷണൽ എസ്.ഐ. സുരേഷ് സി.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, അബ്ദുൾ നാസർ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കൃഷ്ണദാസ്.ആർ .കെ, സൂരജ് ബാബു യു, ഷിബു ബി ദിലീപ്. കെ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ആലത്തൂർ സബ്ബ് ഇൻസ്പെക്ടർ അരുൺകുമാർ എം.ആർ നാണ് കേസിന്റെ അന്വേഷണ ചുമതല.