വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ACUMEN CAPITAL MARKET എന്ന സ്ഥാപനത്തിന്റെ ഡയമണ്ട് സ്കീമിൽ ബിസിനസ്സ് നടത്തി ബാങ്ക് പലിശയേക്കാൾ കൂടുതൽ പ്രതിമാസ പലിശ നൽകാമെന്ന വാഗ്ദാനം നൽകി നാട്ടുകാരിൽ നിന്ന് കോടികൾ തട്ടിയ പാണ്ടാങ്കോട് കിഴക്കുമശ്ശേരി വീട്ടിൽ ഷാജി, ഭാര്യ ഷിഞ്ചിത, പിതാവ് ഇട്ടൂപ്പ്, മാതാവ് ശോശാമ്മ, മകൻ കുട്ടു എന്നിവർക്കെതിരെ വടക്കഞ്ചേരി പോലീസ് വിശ്വാസ വഞ്ചനക്കെതിരെ കേസ് എടുത്തു.
ഇവർ എല്ലാവരും ചേർന്ന് നിക്ഷേപകരിൽ നിന്ന് ബാങ്കിൽ നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ സംഖ്യയേക്കാൾ കൂടുതൽ സംഖ്യ നൽകാമെന്ന് വാഗ്ദാനം നൽകി നിക്ഷേപങ്ങൾ സ്വീകരിച്ച് യാതൊരു സംഖ്യയും മടക്കി കൊടുക്കാത്തതിനെ തുടർന്ന് നിക്ഷേപകർ വടക്കഞ്ചേരി പോലീസിൽ പരാതി നൽകുകയും പോലീസ് ഇവർക്കെതിരെ ക്രൈം നം 108622 U/S 420, R/W 34 IPC പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികൾ എല്ലാവരും ഇപ്പോൾ ഒളിവിലാണ്. ദിവസം തോറും തട്ടിപ്പിനിരയായ നിരവധി ആളുകളാണ് പോലീസിനെ സമീപിച്ചുകൊണ്ട് പരാതി നൽകി കൊണ്ടിരിക്കുന്നത്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.