January 15, 2026

ജനവാസ മേഖലയായ കരിമ്പാറയിൽ പുലിയിറങ്ങി ആടിനെ കടിച്ചു കൊന്നു.

നെമ്മാറ: കരിമ്പാറയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. കരിമ്പാറയിൽ താമസിക്കുന്ന നാരയണന്റെ വീടിനോടു ചേർന്നുള്ള കൂട്ടിൽ നിന്നുമാണ് ഒരു വയസ്സു പ്രായമായ പെണ്ണാടിനെ ഇന്നലെ രാത്രി 12 മണിയോടെ പുലി പിടച്ചു കൊന്നത്. മറ്റ് ആടുകളുടെ കരച്ചിൽ കേട്ട് ഉണർന്ന വീട്ടുകാർ ലൈറ്റ് തെളിച്ച് ബഹളം വച്ചതിനെ തുടർന്ന്, കെട്ടിയിട്ടിരുന്ന ആടിനെ ഉപേക്ഷിച്ച് പുലി ഓടിപ്പോയി.