വടക്കഞ്ചേരി: ആലത്തൂർ എം.പി രമ്യ ഹരിദാസിനെ മൊബൈൽ ഫോണിലൂടെ നിരന്തരമായി അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന കോട്ടയം എരുമേലി കണ്ണിമല സ്വദേശി വെൺമാന്തറ ഷിബുക്കുട്ടനെ 48 വയസ്സ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടർന്നതോടെ എം.പി പോലീസിൽ പരാതി നൽകുകയായിരുന്നു.
അർദ്ധരാത്രിയിൽ ഉൾപ്പെടെ വിവിധ സമയങ്ങളിൽ എംപിയുടെ ഫോണിൽ വിളിച്ച് സ്ഥിരം തെറി പറയുന്ന ഇയാളെ കഴിഞ്ഞ ദിവസം പുലർച്ചയാണ് പാലക്കാട് എസ്.പി വിശ്വനാഥ്.ആർ ഐ.പി.എസ്, ആലത്തൂർ ഡി.വൈ.എസ്.പി അശോകൻ.ആർ, വടക്കഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ആദം ഖാൻ എന്നിവരുടെ നിർദ്ദേശപ്രകാരം എസ്.ഐ. എസ്.സുധീഷ് കുമാര്‍ കെ.വി, എ.എസ്.ഐ.അബ്ദുൾ നാസർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ്.ഡി.നായർ, സജിത്, സിവിൽ പോലീസ് ഓഫീസർ അഫ്സൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് കോട്ടയം തുമരംപാറയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.