January 16, 2026

കൈകാട്ടി പുലയംപാറ സീതാർകുണ്ട് റോഡ് അറ്റകുറ്റപ്പണി ആരംഭിച്ചു.

നെല്ലിയാമ്പതി: ടൂറിസം മേഖലയായ നെല്ലിയാമ്പതിയിലെ സീതാർകുണ്ട് ഭാഗത്തേക്കുഉള്ള പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായി കിടന്ന കൈകാട്ടി മുതൽ പുലിയമ്പാറ വഴി ഊത്തുക്കുഴി വരെ എത്തുന്ന ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന ടൂറിസം മേഖലയിലെ റോഡിന് താൽക്കാലിക ശാപ മോക്ഷമാകുന്നു. കൈകാട്ടി മുതൽ ഊത്തുകുഴി വരെയുള്ള നാല് കിലോമീറ്റർ ദൂരം ഉപരിതലം പുതുക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കുഴികൾ അടയ്ക്കുന്ന പണികളാണ് ആരംഭിച്ചത്.

റോഡ് താൽക്കാലികമായി അടച്ച് കുഴി അടയ്ക്കലും ഉപരിതരം പുതുക്കലും നടത്തുന്നതിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ വിനോദസഞ്ചാരികളുടെ വാഹനം കരാറുകാരന്റെ ജോലിക്കാർ ബാരിക്കേഡ് വച്ച് തടഞ്ഞത് ചെറിയതോതിലുള്ള ഒച്ചപ്പാടും ബഹളത്തിനും വഴിയൊരുക്കി. ഇതേ റൂട്ടിലുള്ള റിസോർട്ടുകളിലും മറ്റും താമസിക്കാൻ വന്നതായിരുന്നു വിനോദസഞ്ചാരികൾ. എന്നാൽ റിസോർട്ട് ഉടമകളും കരാറുകാരനും തമ്മിൽ ചർച്ച നടത്തി. റിസോർട്ടിലേക്കുള്ള വാഹനങ്ങളെ മാത്രം താൽക്കാലികമായി കടത്തിവിട്ടു. എന്നാൽ പുലയൻപാറ ഭാഗത്തുള്ള പ്രാദേശിക വാഹനങ്ങളായ ഓട്ടോറിക്ഷ, കാർ, ജീപ്പ് എന്നിവയും കടത്തിവിടുകയും ചെയ്യുന്നുണ്ട്. അതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി നെല്ലിയാമ്പതി മേഖലയിൽ പെയ്യുന്ന മഴ റോഡ് പണിയെ സാരമായി ബാധിച്ചു.