പാലക്കാട്: സഹോദരന്മാര് തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവ (25) ആണ് മരിച്ചത്. സഹോദരനായ മണികണ്ഠനാണ് (28) ദേവയെ കുത്തിയത്.പാലക്കാട് കൂട്ടുപാതയില്‍ വെച്ച് രാത്രി ഒന്‍പതരയോടെയാണ് സംഭവം ഉണ്ടായത്. മണികണ്ഠന്റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. കുത്തേറ്റ ദേവയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട സഹോദരന് മണികണ്ഠനായി പൊലീസ് തെരച്ചില്‍ തുടങ്ങി.
മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.

Similar News
വണ്ടാഴി കമ്മാന്തറ നാരായണൻ കെ.വി നിര്യതനായി
മംഗലംഡാം മുളക്കൽ ഗംഗാധരൻ മകൻ അനു അന്തരിച്ചു.
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.