നെല്ലിയമ്പതിയിൽ ലോക എയ്ഡ്‌സ് ദിനചാരണം നടത്തി.

✒️ബെന്നി വർഗീസ്

നെല്ലിയാമ്പതി: ലോക എയ്ഡ്‌സ് ദിനചാരണത്തോട് അനുബന്ധിച്ച് നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ മരിയ എസ്റ്റേറ്റ്റ്റിൽ വച്ച് എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടിയും, പ്രതിജ്ഞ ചൊല്ലലും നടത്തി. എയ്ഡ്‌സ് ദിനചാരണ പരിപാടി പാടഗിരി സബ്ബ് ഇൻസ്‌പെക്ടർ ശശികുമാർ ദീപം തെളിച്ച് ഉൽഘാടനം ചെയ്തു.

നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടറായ ജ്യോതി സാബു അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ആരോക്യം ജോയ്സൺ എയ്ഡ്‌സ് ദിന ബോധവൽക്കരണ ക്ലാസും, അഫ്സൽ എയ്ഡ്‌സ് ദിന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. എം.എൽ. എസ്. പി. രോഹിണി സിവിൽ പോലീസ് ഓഫീസർമാരായ സിജു, ഗിരീഷ്‌കുമാർ, പ്രജേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രസ്തുത പരിപാടിയിൽ എ. ഡി. എസ്. ബീന രാജൻ സ്വാഗതവും, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സൈനു സണ്ണി നന്ദിയും രേഖപെടുത്തി.