കൊല്ലങ്കോട്: ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്ഥാപിച്ച ഏറ്റവും വലിയ കടൗട്ട് തകര്‍ന്നു. പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണോഡോയുടെ കട്ടൗട്ടാണ് തകര്‍ന്ന് വീണത്.
120 അടി ഉയരത്തിലാണ് പോര്‍ച്ചുഗല്‍ ഫാന്‍സ് കട്ടൗട്ട് സ്ഥാപിച്ചിരുന്നത്.
ശക്തമായ കാറ്റിലാണ് കട്ടൗട്ട് തകര്‍ന്നുവീണത്. കൊല്ലാങ്കോട്-പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്താണ് കട്ടൗട്ട് ഉയര്‍ത്തിയിരുന്നത്. കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയുടെ കോമ്പോണ്ടിലാണ് 120 അടി ഉയരമുള്ള ക്രിസ്റ്റ്യാനോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയത്. കമ്ബനി തന്നെയാണ് കട്ടൗട്ട് ഒരുക്കിയതിന് പിന്നില്‍.
120 അടിയുള്ള കട്ടൗട്ടുകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതാണെന്ന് ആരാധകരും അവകാശപ്പെട്ടിരുന്നു. വിദൂരതയിലേക്ക് നോട്ടമുറപ്പിക്കുന്ന ക്രിസ്റ്റിയാനോയുടെ ഈ കട്ടൗട്ട് ഇതിനകം ഏഷ്യ ഗിന്നസ് ബുക്ക് റിപ്പോര്‍ഡിലും ഇടം പിടിച്ചെന്ന് കമ്പനി അവകാശപ്പെട്ടു. ഇതിനിടെയാണ് കട്ടൗട്ട് നിലംപതിച്ചത്.
Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.