പാലക്കാട്: വാഹനങ്ങള്‍ക്ക് വ്യാജമായി ആര്.സി ബുക്ക് നിര്‍മിച്ച് വില്പന നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍പ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി വീട്ടില്‍ മുനീറാണ് (22) അറസ്റ്റിലായത്. വ്യാജ ആര്.സി ബുക്ക് നിര്‍മിച്ച് ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നവര്‍ക്ക് കാര്‍ വില്‍ക്കുകയും പിന്നിട് ജി.പി.എസ് നോക്കി ഇതേ വാഹനം വാങ്ങിയ ആളില്‍നിന്ന് തട്ടിയെടുക്കുകയും ചെയ്യുന്ന രീതിയാണ്. ഒല്ലൂര്‍ സി.എച്ച്.ഒ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ ഒല്ലൂര്‍ പൊലീസ് ചെര്‍പ്പുളശ്ശേരി പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്.ഐ സുരേഷ്കുമാര്‍, എ.എസ്.ഐ ജോഷി, സി.പി.ഒമാരായ അഭീഷ് ആന്റണി, നിധിന് മാധവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.