ആലത്തൂർ: 371 പോയന്റുമായാണ് ഇത്തവണയും ജില്ലയിൽ ഗുരുകുലം ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനക്കാരുമായി 134 പോയന്റ് വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. തുടർച്ചയായ 18-ാം തവണയാണ് ഗുരുകുലം ജില്ലാകലോത്സവത്തിൽ ജേതാക്കളാകുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സംസ്ഥാനതലത്തിൽ കഴിഞ്ഞ ഒമ്പത് തവണയായി സ്കൂളുകളിൽ ആലത്തൂരാണ് ജേതാക്കൾ. ആകെ 110 മത്സരങ്ങളിലായി 103 ആൺകുട്ടികളും 103 പെൺകുട്ടികളുമായി ആകെ 216 വിദ്യാർഥികളാണ് പങ്കെടുത്തത്. ഉപജില്ലയിൽനിന്ന് അപ്പീലിലൂടെ എത്തി അഞ്ചുപേരും ഒന്നാം സ്ഥാനം നേടി.
യു.പി. സംസ്കൃതവിഭാഗത്തിൽ 45 പോയന്റും, യു.പി. ജനറൽ വിഭാഗത്തിൽ 33 പോയന്റും, ഹൈസ്കൂൾ വിഭാഗം സംസ്കൃതത്തിൽ 78 പോയന്റും, എച്ച്.എസ്. വിഭാഗത്തിൽ 171 പോയന്റും, ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിൽ 167 പോയന്റും നേടിയാണ് ജേതാക്കളുടെ മുൻനിരയിലേക്ക് ഇത്തവണ ഗുരുകുലം എത്തിയത്.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.