പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ കിഴക്കഞ്ചേരി സ്വദേശി അറസ്റ്റിൽ.

വടക്കഞ്ചേരി: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിഴക്കഞ്ചേരി ഇളവംപാടം കണിയമംഗലം യദുവാണ് (34) അറസ്റ്റിലായത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ വടക്കഞ്ചേരിപോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ബാലപീഡന നിരോധന (പോക്സോ) നിയമപ്രകാരം യദുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.