വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ 2023 ജനുവരി ഒന്നുമുതല്‍ പ്രദേശവാസികളും ടോള്‍ നല്‍കണം. നിലവില്‍ ടോള്‍ കമ്പനി അധികൃതര്‍ അനുവദിച്ച സൗജന്യ യാത്രാ കാലാവധി ഈ മാസം 31ന് തീരും.ഇതിനു മുമ്പായി പ്രദേശവാസികള്‍ ട്രോള്‍ പാസ് എടുക്കണമെന്നും കമ്പനി അറിയിച്ചു.നിലവില്‍ തിരിച്ചറിയല്‍ രേഖ കാണിച്ചായിരുന്നു പ്രദേശവാസികള്‍ യാത്ര ചെയ്തിരുന്നത്. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് പ്രദേശത്തുള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. പ്രദേശവാസികളില്‍ നിന്ന് മുമ്പ് ടോള്‍ പിരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നിറുത്തിയിരുന്നു. ടോള്‍ കേന്ദ്രത്തിന്റെ 20 കിലോ മീറ്റര്‍ പരിധിയുള്ളവര്‍ക്ക് പാസ് ലഭിക്കും. പ്രതിമാസം 315 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസുള്ളത്. മറ്റുള്ള ടാക്സി വാഹനങ്ങള്‍ സാധാരണ ടോള്‍ നല്കി സര്‍വീസ് നടത്തണം.
പന്നിയങ്കര ടോൾ പ്ലാസയിലെ അഞ്ചു പഞ്ചായത്തിലെ വാഹനങ്ങളുടെ സൗജന്യയാത്ര അവസാനിക്കുന്നു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.