ഓലപ്പടക്കം കയ്യിൽ വെച്ച് പൊട്ടി വനം വകുപ്പ് വാച്ചറുടെ വിരലിന് പരിക്കേറ്റു.

കൊല്ലംകോട്: മുതലമടയിൽ ആനയെ ഓടിക്കാനായി പടക്കം പൊട്ടിക്കുന്നതിനിടെ ഓലപ്പടക്കം കയ്യിൽ വച്ചു പൊട്ടി വനം വകുപ്പിന്റെ പ്രത്യേക സംഘത്തിൽ അംഗമായ ആദിവാസി യുവാവിനു പരുക്ക്. മേച്ചിറയിൽ പൊന്നുച്ചാമിയുടെ മകൻ പ്രതീഷിനാണ് അപകടം പറ്റിയത്.