വടക്കഞ്ചേരി: റബര്‍ തോട്ടങ്ങളില്‍ നിന്നും ഒട്ടുപാല് മോഷ്ടിച്ച് വില്പന നടത്തിയിരുന്ന യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വാല്കുളന്പിലായിരുന്നു സംഭവം. ചുണ്ണാമ്പുകാരന് കുളമ്പില്‍ ആലുക്കല്‍ എല്‍ദോ, കൊട്ടാരകുന്നേല്‍ ജെയിംസ് തുടങ്ങിയവരുടെ തോട്ടങ്ങളില്‍നിന്ന് ഒട്ടുപാല് ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. എരിക്കിന്‍ചിറ, പ്ലാച്ചികുളമ്പ് പ്രദേശത്തെയാണ് ഇരുപതിനോടടുത്ത് പ്രായമുള്ള യുവാക്കള്‍. മൂന്നംഗ സംഘത്തില്‍ ഒരാളെയാണ് നാട്ടുകാര്‍ പിടികൂടിയത്. മറ്റു രണ്ടു പേരെ പിന്നീട് പോലീസ് വലയിലാക്കുകയായിരുന്നു. സ്കൂട്ടറില്‍ എത്തിയാണ് മോഷണം. വാല്‍ക്കുളമ്പ്, പനങ്കുറ്റി, ഒറവത്തൂര്‍ തുടങ്ങിയ മേഖലകളില്‍ ഇത്തരത്തിലുള്ള നിരവധി മോഷണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്നാണ് നാട്ടുകാരും തോട്ടം ഉടമകളും, നിരീക്ഷിച്ച് മോഷ്ടാക്കളെ പിടികൂടിയത്.
ഒട്ടുപാല് മോഷ്ടാക്കളെ പിടികൂടി.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.