January 15, 2026

150 കിലോ ചന്ദനവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിൽ.

പാലക്കാട്: വാളയാർ കഞ്ചിക്കോട് വൻ ചന്ദനവേട്ട. കാറിൽ ചന്ദനം കടത്താൻ ശ്രമിച്ചവരെ പിന്തുടർന്ന് പിടികൂടി. പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. 150 കിലോ തൂക്കം വരുന്ന 30 ലക്ഷം വിലയുള്ള ചന്ദനമുട്ടികളാണ് പിടികൂടിയത്. കാറിൻ്റെ രഹസ്യ അറയിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. സേലത്ത് നിന്ന് തൃത്താലയിലേക്ക് കൊണ്ടുവരികയായിരുന്നു.