മംഗലംഡാം കതിരുത്സവഘോഷം കഴിഞ്ഞു മടങ്ങവേ വാഹനാപകടം

മംഗലംഡാം: മംഗലംഡാം ശ്രീ കുറുമാലി ഭഗവതി കതിരുത്സവഘോഷത്തിന്റെ ഭാഗമായുള്ള ഗാനമേള കഴിഞ്ഞു മടങ്ങിപോകുകയായിരുന്ന വണ്ടാഴി സ്വദേശികളായ യുവാക്കളുടെ ബൈക്ക് അപകടത്തിൽ പെട്ടു, ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയാണ് മംഗലംഡാം മുടപ്പല്ലൂർ റൂട്ടിൽ വടക്കേകളം വളവിന് സമീപത്ത് വെച്ച് ബൈക്ക് അപകടം സംഭവിച്ചത്, പരിക്കെറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.