മംഗലംഡാം : കൊതിയൂറുന്ന വിവിധയിനം കേക്കുകൾ ഉണ്ടാക്കൂ ന്ന തിരക്കിലാണ് ശില്പ സന്തോഷ്.
മംഗലംഡാം ടൗണില്‍ മേരിലാന്‍ഡ് സ്റ്റുഡിയോ ഉടമ അമ്പഴത്തിനാൽ വീട്ടിൽ സന്തോഷിന്റെ മകളാണ് ഈ മിടുക്കി. മംഗലംഡാം ലൂര്‍ദ്മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അടുത്തെത്തിയതോടെ ശില്പയുടെ പ്ലം, കാരറ്റ് കേക്കുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.
കൃത്രിമ രുചിക്കൂട്ടുകളൊന്നും കേക്ക് നിര്‍മാണത്തിനില്ല.
രണ്ട് ഡസനോളം രസക്കൂട്ടുകള്‍ ശരിയായ അളവില്‍ ചേര്‍ത്താണ് കേക്ക് ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകുന്നതെല്ലാം ഒഴിവാക്കി കേക്ക് നിര്‍മാണത്തില്‍ വ്യത്യസ്ത വേണമെന്ന് ശില്പക്കു നിര്‍ബന്ധമുണ്ട്.
ശില്പ മെയ്ഡ് കേക്കുകള്‍ക്ക് ഡാമിലെ ബേക്കറികളിലും മറ്റു കടകളിലും നല്ല ഡിമാന്റുണ്ട്. വരുമാനത്തിന്റെ ചെറിയൊരു തുക രോഗി പരിപാലനത്തിനും മറ്റുള്ളവരെ സഹായിക്കാനും മാറ്റിവയ്ക്കും. ശില്പ കേക്ക് വേള്‍ഡ് എന്ന പേരില്‍ യൂട്യൂബ് ചാനലും ശില്‍പയ്ക്കുണ്ട്.

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍