വാളയാർ: ദേശീയപാതയിൽ കാർ ഇടിച്ചുണ്ടായ തർക്കം പരിഹരിക്കാനെന്ന വ്യാജേന എത്തി, അപകടത്തിൽപെട്ട കാർ തട്ടിയെടുത്തു കടന്ന 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് ചെമ്മണംകാട് സ്വദേശികളായ ബിനീഷ് (48), ശ്രീനാഥ് (33) എന്നിവരെയാണു വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 6നു വാളയാർ – വടക്കഞ്ചേരി ദേശീയപാത കഞ്ചിക്കോടാണു സംഭവം.
തമിഴ്നാട് തിരുവണ്ണാമല സ്വദേശി വിജയയ്‌യുടെ കാറാണു തട്ടിയെടുത്തത്. വിജയ്‌യും സുഹൃത്തുക്കളും ഗുരുവായൂരിലേക്കു കാറിൽ പോകുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചു. ഇരുകൂട്ടരും തർക്കത്തിലായി. താക്കോൽ കാറിൽ തന്നെയായിരുന്നു.
തർക്കം പരിഹരിക്കാൻ എത്തിയ ബിനീഷും ശ്രീനാഥും വിജയ്‌യെയും സുഹുത്തുക്കളെയും തട്ടിമാറ്റി കാറിൽ കടക്കുകയായിരുന്നു. വാളയാർ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ ഇരുവരെയും കോയമ്പത്തൂർ ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.