ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ നിന്ന് 7.3 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി.

പാലക്കാട്‌: ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ നിന്ന് 7.3 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. കോട്ടയം മീനച്ചിൽ സ്വദേശി അജിനാസ് (33 വയസ്സ്), കർണാടക സ്വദേശി രമേശ് നായിക് (30 വയസ്സ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ. അജിത്തും, പാലക്കാട്‌ ആർ.പി.എഫും പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രിവൻ്റീവ് ഓഫീസർ ജി.പ്രഭ, CEO മാരായ കെ.എ.ഷാബു, കെ.സുമേഷ്. സുനിൽ.ബി, ഡ്രൈവർ എസ്.പ്രദീപ്, RPF. അസി: സബ് ഇൻസ്പെക്ടർമാരായ ഷാജു കുമാർ, കെ.സുനിൽ എന്നിവർ പങ്കെടുത്തു.