വടക്കഞ്ചേരി: മഞ്ഞപ്ര നാട്ടുകല്ലില്‍ വടക്കേത്തറ പടിഞ്ഞാറ്റുമുറിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. വയറില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ കാര്‍ത്തിക (30) അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് പല്ലശന സ്വദേശി പ്രമോദാണ് (35) ഭാര്യയെ കുത്തി പരിക്കേല്പിച്ചത്. ഭാര്യയെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ ഇയാളും ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. പരസ്പര സംശയങ്ങളാണ് വഴക്കിനും അക്രമത്തിനും കാരണമായതെന്ന് വീട്ടിലുള്ള ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്ത് വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍