സിസിടിവി ക്യാമറ ഉണ്ടെന്നറിയാതെ മൊബൈൽ ഫോൺ മോഷണം, വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ നഷ്ടമായി.

വടക്കഞ്ചേരി: വടക്കഞ്ചേരിഷാ ടവറിലെ സിറ്റി ഗേൾ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ ആണ് നഷ്ടപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം. ഡ്രസ്സ് എടുക്കാൻ എന്ന വ്യാജേന കടയ്ക്കുള്ളിൽ കയറിയ യുവതി സ്റ്റാഫിന്റെ കണ്ണുവെട്ടിച്ച് മൊബൈൽ ഫോൺ എടുത്ത് ബാഗിലേക്ക് ഇടുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Prompt