പാലക്കാട് നഗരത്തിൽ പൂര്‍ണ നഗ്നനായി കള്ളന്റെ വിളയാട്ടം.

പാലക്കാട്‌: പാലക്കാട് നഗരത്തില്‍ പൂര്‍ണ നഗ്നനായി മോഷ്ടാവിന്റെ വിളയാട്ടം. മൂന്ന് സ്റ്റേഷന്‍ പരിധിയിലായി രണ്ടിടങ്ങളില്‍ കവര്‍ച്ചയും പത്തിടങ്ങളില്‍ കവര്‍ച്ചാ ശ്രമവുമുണ്ടായി. വീടുകള്‍ക്ക് സമീപം എത്തി ശബ്ദമുണ്ടാക്കി ആളുകളെ ഭയപ്പെടുത്തുന്ന കള്ളനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വിപുലമാക്കി. കഴിഞ്ഞ ദിവസമാണ് പാലക്കാട് ടൗണ്‍ സൗത്ത്, ടൗണ്‍ നോര്‍ത്ത്, കസബ സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ചാശ്രമങ്ങളുണ്ടായത്. പന്ത്രണ്ടിടങ്ങളില്‍ വീടുകള്‍ക്ക് സമീപം കള്ളനെത്തി. മൂന്നിടങ്ങളില്‍ കതക് പൊളിച്ച് അകത്ത് കയറാനുള്ള ശ്രമം വരെയുണ്ടായി.

UBS Villas