വണ്ടാഴിയിൽ അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു; 5 പേർക്ക് പരിക്ക്.

വണ്ടാഴി: വണ്ടാഴി ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിൻ്റെ പാലക്കൊമ്പ് എഴുന്നെള്ളത്തിനിടെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് ഉണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇളവംപാടം സ്വദേശി വൈശാഖ് (25), എരിക്കിൻചിറ ജിത്തു ( 22) എന്നിവർക്കും. വണ്ടാഴി സ്വദേശിനി തങ്കമണി (67), ആനയുടെ പാപ്പാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തങ്കമണിയെ ത്യശൂരിലെ സ്വകാര്യ ആശുപത്രിയിലും, മറ്റുള്ളവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9 മണിയോടു കൂടിയാണ് സംഭവം. എഴുന്നെള്ളത്ത് വണ്ടാഴി മോസ്ക്കോ മൊക്കിന് സമീപം എത്തിയപ്പോൾ ചിറക്കൽ ശബരിനാഥൻ എന്ന ആന ഇടയുകയായിരുന്നു. ആദ്യം പാപ്പാനെ ആക്രമിച്ച ആന പുറത്തിരുന്നവരെ കുടഞ്ഞ് താഴെയിട്ട് വിരണ്ട് ഓടുകയായിരുന്നു.

ഇതിനിടെ എഴുന്നെള്ളത്തിന് കൊണ്ട് വന്ന നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയും വിരണ്ടു. എഴുന്നെള്ളത്തിന് എത്തിച്ച മൂന്ന് ആനകളിൽ രണ്ടെണ്ണവും വിരണ്ടോടിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. സംഭവത്തിനിടെ തിക്കിലും തിരക്കലും പെട്ട് നിരവധി പേർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. വണ്ടാഴിലെ ഒരു ടൈലർ കടയും, രണ്ട് ബൈക്കുകളും തകർത്തു. പാപ്പാൻ ചേർന്ന് ഉടൻ തന്നെ ആനകളെ തളക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. മംഗലംഡാം പൊലീസും സ്ഥലതെത്തിയിരുന്നു. വിരണ്ട ആനകളെ രാത്രിയോടു കൂടി കയറ്റി വിട്ടു.

Maryland