ബൈക്കും, ട്രക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

ആലത്തൂർ: ബൈക്കും ട്രക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി കോന്നല്ലൂർ പരേതനായ വേലായുധൻ മകൻ അനീഷ് (25) ആണ് മരിച്ചത്. ഇന്നലെ 9:15 ഓടെ പുതിയങ്കം തെക്കുമുറി വളവിൽ വെച്ചാണ് അപകടമുണ്ടായത്. തൃപ്പാളൂർ നിന്നും കോന്നല്ലൂരിലേക്ക് പോവുകയായിരുന്ന അനീഷ് സഞ്ചരിച്ച ബൈക്ക് മുന്നിൽ പോവുകയായിരുന്ന കാറിനെ മറികടന്ന് എതിർദിശയിൽ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നെന്മാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം നെന്മാറ സർക്കാർ ആശുപത്രിയിൽ. അമ്മ: തങ്കമണി. സഹോദരങ്ങൾ: അനു,അജിത.

HOUSE PLOT FOR SALE