✒️ബെന്നി വർഗീസ്
ചിറ്റിലഞ്ചേരി: ചിറ്റിലഞ്ചേരിയിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപയുടെ ലഹരിപദാർത്ഥങ്ങൾ പിടികൂടി. ഇന്ന് പുലർച്ചെ പന്ത്രണ്ടരക്കാണ് സംഭവം. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മംഗലംഡാം വക്കാല സ്വദേശി സുദേവൻ 41, ഇടുക്കി സ്വദേശികളായ രഞ്ജിത്ത് 27, മനോജ് 30 എന്നിവരെയാണ് ആലത്തൂർ, കൊല്ലംകോട്, പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്.

ഇഞ്ചി കൃഷി നടത്തുന്നതിനായി വാടകയ്ക്ക് എടുത്ത സ്ഥലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് സാധനം എത്തിച്ചാണ കച്ചവടം നടത്തുന്നത്. വെളുത്തുള്ളി കൊണ്ടുവരുന്നതിന്റെ മറവിൽ കൊണ്ടുവന്ന 336 ചാക്ക് ഹാൻസും, 324 പെട്ടികളിലായി സൂക്ഷിച്ച ഹാൻസ് കൊണ്ടുവരാൻ ഉപയോഗിച്ച ലോറി ഉൾപ്പെടെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടികൂടിയത്. ആലത്തൂർ എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ്, പ്രവണ്ടി ഓഫീസർമാരായ പി എസ് സുമേഷ്, ശ്രീകുമാർ, മനോഹരൻ, അരവിന്ദാക്ഷൻ, രതീഷ്ര,ഞ്ജിത്ത്, ചന്തമര, വിനു കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പിടികൂടിയ ലഹരിപദാർത്ഥങ്ങളും പ്രതികളെയും ആലത്തൂർ പോലീസിന് കൈമാറി.


Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.