വടക്കഞ്ചേരിയിൽ അന്യസംസ്ഥാന പന്നികടത്ത് തടഞ്ഞ് ജില്ലയിലെ കർഷകർ

വടക്കഞ്ചേരി : അന്യസംസ്ഥാനത്ത് നിന്നും പന്നി കയറ്റിവന്ന വണ്ടി വടക്കഞ്ചേരി ടോൾ പ്ലാസക്ക് സമീപത്തുള്ള ഇടവഴിയിൽ പ്രദേശത്തെ പന്നി ഫാം ഉടമകൾ തടഞ്ഞു, തിങ്കളാഴ്ച രാത്രി 7:30യോടെ യാണ് പ്രദേശത്തെ പന്നികർഷകർ ചേർന്ന് വണ്ടി തടഞ്ഞിട്ടത്, തമിഴ്നാട്ടിൽ നിന്നുള്ള പന്നി വരവ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്, എന്നാൽ തമിഴ്നാട്ടിലെ വിലകുറഞ്ഞ പന്നി കടത്ത് ക്രിസ്തുമസോടെ വ്യാപകമായതിനാൽ ജില്ലയിലെ പന്നി ഫാമുടമകൾ പ്രതിസന്ധിയിൽ ആണ്. പന്നിഫാം ഉടമകൾക്ക് കാര്യമായ പിന്തുണ മൃഗസംരക്ഷണ വകുപ്പിൽ നിന്നും പോലീസിൽ നിന്നും കിട്ടുന്നില്ല. വൻകിട വ്യാപാരികൾ തമിഴ്നാട്ടിൽ നിന്നും പന്നികളെ കൊണ്ടുവന്ന് അതിർത്തി പ്രദേശങ്ങളിൽ ഇറക്കി കേരളത്തിൽ നിന്നുള്ള വണ്ടികളിൽ കയറ്റി തെറ്റിദ്ധരിപ്പിച്ച് വിപണനം നടത്തുന്നതും വ്യാപകമായി ഉണ്ടെന്ന് കർഷകർ പരാതിപെടുന്നു , അതിൽ ഉൾപ്പെട്ട വണ്ടിയാണ് ഇന്നലെ വടക്കഞ്ചേരിയിൽ നിന്നും കർഷകർ തടഞ്ഞത്,

a3. Health Care റോളക്സ് ഓഡിറ്റോറിയത്തിനു മുൻവശം UBS TOWER, വടക്കഞ്ചേരി, 8714888332,8714888334