പാലക്കാട്: അന്നനാളത്തില്‍ ഭക്ഷണം കുടുങ്ങി രണ്ടു വയസുകാരി മരിച്ചു. തത്തമംഗലം നാവുക്കോട് സ്വാമി സദനത്തില്‍ തുളസീദാസ് – വിസ്മയ ദമ്പതികളുടെ മകള്‍ തന്‍വിക ദാസാണ് മരിച്ചത്. കുട്ടി കളിച്ചുകൊണ്ടിരിക്കെ ഛര്‍ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്ക് കൈമാറി. അന്നനാളത്തില്‍ ആഹാരം കുടുങ്ങിയതാണ് മരണകാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലുള്ളതായി ചിറ്റൂര്‍ പൊലീസ് പറഞ്ഞു.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.