കിഴക്കഞ്ചേരിയിൽ വൻതീപിടുത്തം.

കിഴക്കഞ്ചേരി: കൊഴുക്കുള്ളിയിൽ പാചകവാതക സിലിൻഡർ ഗോഡൗണിന്‌ സമീപമുള്ള റബ്ബർ തോട്ടത്തിലെ വൈക്കോൽക്കൂനയിൽ വൻതീപ്പിടിത്തം. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൊഴുക്കുള്ളി സ്വദേശി ബിപിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലെ വൈയ്ക്കോൽ കൂനയ്ക്കാണ് തീപിടിച്ചത്. പാചകവാതക ഗോഡൗണിനു സമീപമുണ്ടായ തീപ്പിടിത്തം ആളുകളെ പരിഭ്രാന്തിയിലാക്കി. വടക്കഞ്ചേരി, ആലത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രാത്രി പന്ത്രണ്ടരയോടെ തീ നിയന്ത്രണവിധേയമാക്കി. സമീപത്ത് കള്ളുഷാപ്പും വീടുകളുമുണ്ട്. തീ പിടിച്ചതെങ്ങനെയെന്ന്‌ വ്യക്തമല്ല.

UBS VILLAS 9447576633