വടക്കഞ്ചേരി: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പെരുവഴിയില്‍ കുടുങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് ചെന്നൈ-എറണാകുളം എസി സ്ലീപ്പര്‍ ബസ് ഓഫാവുകയായിരുന്നു. വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് ബസ് ഓഫായത്. ബസ് ജീവനക്കാര്‍ സമീപത്തെ പമ്പിൽ നിന്ന് ഡീസല്‍ കൊണ്ടുവന്ന് ഒഴിച്ചെങ്കിലും ബസ് സ്റ്റാര്‍ട്ടായില്ല. ഡീസല്‍ ടാങ്ക് മുഴുവന്‍ വറ്റിപ്പോയതാണ് കാരണം. ഇതോടെ യാത്രക്കാരെല്ലാം കിട്ടിയ വണ്ടികളില്‍ കയറി യാത്ര തുടരുകയായിരുന്നു. വഴിയില്‍ കുടുങ്ങി കിടക്കുന്ന സ്വിഫ്ടിനെ വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നും ജീവനക്കാരെത്തി ബസ് മാറ്റാനുള്ള ശ്രമം നടത്തി.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.