ആലത്തൂർ : ഉംറ നിര്‍വഹിക്കാൻ പോയ മലയാളി മക്കയില്‍ മരിച്ചു. ആലത്തൂര്‍ സ്വദേശിനി ആമിന (77) ആണ് മരിച്ചത്. ഭര്‍ത്താവ് മുസ്തഫ ഹാജി, മക്കളായ ഫസീല, റൈഹാന, മരുമക്കള്‍ ഇബ്രാഹിം, യഅക്കൂബ്, പേര മകന് ജുമാന് എന്നിവരുടെ കൂടെ ഉംറ നിര്‍വഹിക്കാൻ പോയതായിരുന്നു. ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മക്ക കിങ് ഫൈസല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന ആമിന അതിനിടയില്‍ തിങ്കളാഴ്ച പുലര്‍ചെ മരിച്ചു. വിവരമറിഞ്ഞ് മകന് സലീമും ഭാര്യ റഹ്മത്തും നാട്ടില്‍ നിന്നും മക്കയിലോട്ട് പോയി. മറ്റൊരു മകള്‍: റാശിദ. മരുമകന്: റഫീഖ്.
ഉംറ നിര്‍വഹിക്കാൻ പോയ ആലത്തൂർ സ്വദേശിനി മക്കയില്‍ മരിച്ചു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി