മംഗലംഡാം: ജില്ലാ പഞ്ചായത്തിന്റെ ധന സഹായത്തോടെ മംഗലംഡാം റിസര്‍വോയറില്‍ നാലര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും, ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും, മത്സ്യതൊഴിലാളികളുടെ സ്ഥിരവരുമാനത്തിനുമാണ് ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന റാഞ്ചിംഗ് പദ്ധതി പ്രകാരം മംഗലംഡാമില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുള്ളത്.
10 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. രമേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്. ചന്ദ്രന്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എച്ച്. സെയ്താലി, മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുഗന്ധകുമാരി, ഫിഷറീസ് ഓഫീസര്‍ മനു ചന്ദ്രന് എന്നിവര്‍ ചടങ്ങിൽ പ്രസംഗിച്ചു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.