പാലക്കാട്: എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഒഡിഷ ഗജപതി സ്വദേശി അഖില നായക് (22) ആണ് പിടിയിലായത്. ആര്.പി.എഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും, പാലക്കാട് എക്സൈസ് സര്‍ക്കിളും ചേര്‍ന്ന് പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇയാള്‍ പിടിയിലായത്.
തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ ഷാലിമാര്‍-തിരുവനന്തപുരം എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നും നാലുകിലോ കഞ്ചാവും കണ്ടെത്തി. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ ആറ് ലക്ഷം വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.
ആര്.പി.എഫ് സി.ഐ എന്‍. കേശവദാസ്, എ.എസ്.ഐ കെ. സജു, ഹെഡ്കോണ്‍സ്റ്റബിള്‍ എന്‍. അശോക്, എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. നിഷാന്ത്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സയ്യിദ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി. യുവാവിനെ കോടതിയില്‍ ഹാജരാക്കി.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.