പാലക്കാട് : പത്തനംതിട്ട ജില്ലയില്‍ നിന്ന് കാണാതായ 4 പെണ്‍കുട്ടികളില്‍ ഒരാളേക്കൂടി കണ്ടെത്തി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
2 പേരെ ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പത്തനംതിട്ട ജില്ലയില്‍ വിവിധ സ്കൂളുകളില്‍ നിന്നാണ് 4 പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. നഗരത്തിലെ സ്കൂളിലെ വിദ്യാര്‍ഥിനികളായ 2 പെണ്‍കുട്ടികളെയും തിരുവല്ലയ്ക്കടുത്ത് ഓതറയിലുള്ള സ്കൂളിലെ 2 കൂട്ടികളെയുമാണ് കാണാതായത്. 13-15 പ്രായമുള്ളവരാണ് ഇവര്‍.
ഓതറയിലെ കുട്ടികള്‍ രാവിലെ സ്കൂളില്‍ എത്തിയിരുന്നില്ല. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഇവരെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തി. മറ്റു 2 പെണ്‍കുട്ടികളെ ബുധന്‍ വൈകുന്നേരം മുതലാണ് കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരിലൊരാളെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്.

Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.