വടക്കഞ്ചേരി: പാലക്കാട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. വ്യാഴാഴ്‌ച നടത്തിയ പരിശോധനയിൽ രണ്ട് ബേക്കറികൾ പൂട്ടിച്ചു. 16 ഹോട്ടലുകളിൽനിന്ന് പിഴ ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച വടക്കഞ്ചേരി എ വൺ ചിപ്‌സ് തട്ടുകടയും ലൈസൻസില്ലാതെ പ്രവർത്തിച്ച വടക്കഞ്ചേരി കെജിഎൻ ബേക്കറിയുമാണ് അടപ്പിച്ചത്.
ബേക്കറി യൂണിറ്റുകളിൽനിന്ന് കാലാവധി കഴിഞ്ഞ നിരവധി ഭക്ഷ്യവസ്തുക്കൾ പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണം ഉൽപ്പാദിപ്പിച്ചുവിറ്റാൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ വി കെ പ്രദീപ് കുമാർ മുന്നറിയിപ്പ് നൽകി. 13വരെ കർശന പരിശോധന തുടരും.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.