പാലക്കാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിലവിലെ ജേതാക്കളായ പാലക്കാട് ജില്ലക്ക് രണ്ടാം സ്ഥാനം. 945 പോയിന്റോടെ കോഴിക്കോട് ഒന്നാം സ്ഥാനം നേടിയപ്പോൾ 925 പോയിന്റ് കരസ്ഥമാക്കി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.സ്കൂൾ തലത്തിൽ ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ 156 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തിയത് ജില്ലക്ക് അഭിമാനമായി.667 വിദ്യാർത്ഥികളാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലക്ക് വേണ്ടി മത്സരിച്ചത്. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 259 പേരും ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 297 പേരും സംസ്കൃത കലോത്സവത്തിൽ 46 പേരും അറബി കലോത്സവത്തിൽ 35 പേരും പങ്കെടുത്തു.ഇതിനുപുറമേ വിദ്യാഭ്യാസ ഡയറക്ടർ മുഖേന അപ്പീൽ ലഭിച്ച 18 വിദ്യാർത്ഥികളും കോടതി അനുകൂല ഉത്തരവ് ലഭിച്ചവരും ജില്ലയിൽ നിന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിരുന്നു.

Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.