പാലക്കാട് : ധോണിയിലെ പി ടി-ഏഴിനെ (പാലക്കാട് ടസ്കര്‍-ഏഴ്) പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. മെരുക്കാനുള്ള ആനക്കൂടിന്റെ നിര്‍മാണം പകുതിയായി.യൂക്കാലിപ്റ്റസ് തടികൊണ്ടുള്ള കാലുകള്‍ ഉറപ്പിച്ചു. മണ്ണിട്ടും വെള്ളമൊഴിച്ചും രണ്ടുദിവസം സെറ്റ് ചെയ്യേണ്ടതുണ്ടെന്ന് ദൗത്യച്ചുമതലയുള്ള അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി രണ്‍ജിത് പറഞ്ഞു. കൂടിന്റെ ചുറ്റുമുള്ള ഭാഗങ്ങളുടെ നിര്‍മാണം ഞായറാഴ്ചയും തുടരും. ആനക്കൂട് ഉടന്‍ പൂര്‍ത്തിയാക്കാന്‍ രാപകലാണ് നിര്‍മാണം. പോത്തുണ്ടി, ഒടുവന്‍കാട് എന്നിവിടങ്ങളില്‍നിന്നാണ് യൂക്കാലി മരത്തടികള്‍ ധോണിയിലെത്തിച്ചത്.കൂട് പൂര്‍ത്തിയായാല്‍ മയക്കുവെടി വയ്ക്കാന്‍ ചുമതലപ്പെടുത്തി പ്രത്യേക ഉത്തരവിറങ്ങും. ആനയെ മയക്കുവെടിവച്ച് ട്രാക്ക് ചെയ്ത് മണിക്കൂറുകള്‍ക്കകം കൂട്ടിലെത്തിക്കും. ശനിയാഴ്ച വയനാട്ടുനിന്ന് എത്തിച്ച കുങ്കികള്‍ വിക്രമും ഭരത്തുമായി വനമേഖലയില്‍ റോന്തുചുറ്റി. ശനി പുലര്‍ച്ചെ ധോണി ചേരുംകാട്ടില്‍ സ്വകാര്യവ്യക്തിയുടെ ഫാമിന്റെ മതില് ആന തകര്‍ത്തു. പി ടി-ഏഴാണോ തകര്‍ത്തതെന്ന് വ്യക്തമല്ല. അരിമണിക്കാട്, കോര്‍മ, ഒടുവന്‍കാട്, അപ്പക്കാട് എന്നിവിടങ്ങളിലാണ് പി ടി ഏഴിന്റെ സാന്നിധ്യം തുടരുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
whatsapphttps://chat.whatsapp.com/KbOOnCuV0GvBDfVHBDIcxj

Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.