ആനയെ മെരുക്കാൻ പോത്തുണ്ടിയിൽ നിന്നും യൂക്കാലിപ്റ്റസ് കഴകൾ.

റിപ്പോർട്ട്: ബെന്നി വർഗീസ്

നെന്മാറ: മലമ്പുഴ, ധോണി, വാളയാർ പ്രദേശങ്ങളിൽ ഭീഷണിയായി നിൽക്കുന്ന പി.ടി. 7. ( പാലക്കാട് ടസ്കർ.7) എന്ന കാട്ടുകൊമ്പനെ പിടികൂടി തളക്കാനും മെരുക്കാനുമായി ധോണിയിൽ കൂടൊരുക്കുന്നതിന്. നെമ്മാറ ഡിവിഷനിലെ പോത്തുണ്ടി സെക്ഷനിലെ തളിപ്പടത്തെ പഴയ യൂക്കാലിപ്റ്റസ് പ്ലാന്റേഷനിലെ 30 മരങ്ങൾ കഴിഞ്ഞദിവസം വനംവകുപ്പിന്റെ നേതൃത്വത്തിൽ മുറിച്ചെടുത്തു. ചുവടും മുകളിലും ഒരേ വണ്ണത്തിൽ കിട്ടുന്ന തരത്തിൽ 9 മീറ്റർ നീളത്തിലാണ് നിശ്ചിത വണ്ണത്തിലുള്ള കഴകൾ മുറിച്ച് തയ്യാറാക്കി കഴിഞ്ഞദിവസം രാത്രി 8 മണിയോടെ ധോണിയിലേക്ക് കൊണ്ടുപോയത്. വയനാട് മുത്തങ്ങയിൽ നിർമ്മിച്ച ആനക്കൂടിലേക്ക് പി.ടി. 7. എന്ന കൊമ്പനെ മയക്കുവെടി വെച്ച് കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ധോണിയിൽ തന്നെ കൂടൊരുക്കാൻ വനം വകുപ്പ് തീരുമാനമായത്.

MARYLAND CREATIONS