January 15, 2026

വാണിയംപാറയിൽ വാഹനാപകടത്തിൽ പുതുക്കോട് സ്വദേശികളായ ബൈക്ക് യാത്രക്കാർക്ക് പരുക്ക്.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ കാർ തട്ടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. വാണിയംപാറയ്ക്കും, കൊമ്പഴയ്ക്കും ഇടയിൽ ദേശീയപാതയിലാണ് അപകടം നടന്നത്. പുതുക്കോട് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന പുതുക്കോട് സ്വദേശികളായ മണികണ്ഠൻ ഭാര്യ സതി എന്നിവർക്കാണ് പരുക്ക് പറ്റിയത്. ഉടൻ തന്നെ ൽ ആംബുലൻസിൽ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ തട്ടിയാണ് അപകടം പറ്റിയത്.

ABS MEDICALS