ഊട്ടറ ഗായത്രിപ്പാലത്തില്‍ വമ്പന്‍ കുഴി; വാഹനയാത്ര നിരോധിച്ചു.

കൊല്ലങ്കോട്: തകര്‍ച്ചാഭീഷണിയിലായിരുന്ന ഗായത്രി പാലത്തില്‍ ഗര്‍ത്തമുണ്ടായതിനാല്‍ പാലത്തിലൂടെ കൂടെ വാഹനയാത്ര നിരോധിച്ചു.
ഇന്നലെ രാവിലെയാണ് പാലത്തിന്‍റെ രണ്ടാം പില്ലര്‍ ഭാഗത്ത് വലിയ ദ്വാരമുണ്ടായത്. അപകടാവസ്ഥ കണക്കിലെടുത്ത് കെ.ബാബു എംഎല്‍എയുടെ നേതൃത്വത്തില്‍ കൊല്ലങ്കോട് പോലിസ് സ്റ്റേഷനില്‍ പൊതുമരാമത്ത് അധികൃതര്‍ വടവന്നൂര്‍ ,കൊല്ലങ്കോട് പഞ്ചായത്തധികൃതര്‍, ജനപ്രതിനിധികള്‍ പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.
യോഗത്തില്‍ സംസാരിച്ച ഭൂരിപക്ഷം പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടിയംഗങ്ങളും പാലത്തിലൂടെ ഗതാഗതം അടിയന്തരമായി നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടു.
പാലക്കാട് പൊതുമരാമത്തു പാലം വിഭാഗം അസിസ്റ്റന്‍ഡ് എന്‍ജിനിയര്‍ കെ.എസ്.ശിവരജ്ഞിനി, റോഡു വിഭാഗം അസിസ്റ്റന്‍ഡ് എന്‍ജിനിയര്‍ സമീര്‍ എന്നിവര്‍ പാലത്തിന് ബലക്ഷയമുണ്ടായിരിക്കുന്നതിനാല്‍ സഞ്ചാരയോഗ്യമല്ലെന്നും അറിയിച്ചു.
വടവന്നൂര്‍, കൊല്ലങ്കോട് പഞ്ചായത്ത് അധികൃതരും പാലത്തിന്‍റെ അപകടാവസ്ഥയില്‍ ആശങ്ക അറിയിച്ചു. കൊല്ലങ്കോട് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ എ. വി. വി പിന്‍ദാസാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. എംഎല്‍എയും പൊതുമരാമത്ത് ജീവനക്കാരടങ്ങിയ സംഘം പാലത്തിന്‍റെ അടിവശത്തെത്തി പരിശോധിച്ചതിലാണ് തൂണുകള്‍ക്കും ബലക്ഷയം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ പാലത്തിന്‍റെ ഇരുവശത്തും അടച്ച്‌ ബാരിക്കേഡ് സ്ഥാപിച്ചു.
യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെല്ലാം സ്ക്കൂള്‍, ആശുപത്രി, ജീവനക്കാര്‍ക്കും ഗതാഗതം തടയുന്നതു മൂലമുള്ള യാത്രാക്ലേശം പരാതിപ്പെട്ടു. ഇതിനായി കൊല്ലങ്കോടിന്‍റെ കിഴക്കുഭാഗത്തു വരുന്ന വാഹനങ്ങള്‍ ആനമാറി, കുറ്റിപ്പാടം, മലയമ്പള്ളം വഴിയും ടൗണിന്‍റെ പടിഞ്ഞാറു ഭാഗത്തു കൂടി വരുന്ന വാഹനങ്ങള്‍ ആലന്പള്ളം ഊട്ടറ വഴി സഞ്ചാരിക്കാന്‍ അധികൃതര്‍ ഗതാഗതം ക്രമീകരിച്ചു.
ഇന്നു രാവിലെ പൊതുമരാമത്ത് പാലം, റോഡു വിഭാഗം എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ പാലത്തിന്‍റെ നിലവിലെ അവസ്ഥ പരിശോധിക്കും.
ഇതിനു ശേഷം ജീവനക്കാരുടെ ശുപാര്‍ശ ലഭിച്ചാല്‍ ഇരുചക്ര വാഹന, കാല്‍നടയാത്രയ്ക്ക് പാലത്തിന്‍റെ കിഴക്കുഭാഗത്തു കൂടി ഒരു ഇടവഴി ശരിപ്പെടുത്തും. ആലമ്പള്ളം നിലമ്പതിപ്പാലം, മലയമ്പള്ളം പാത വഴി ചരക്കുകടത്തു വാഹനസഞ്ചാരം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.

whatsapphttps://chat.whatsapp.com/KbOOnCuV0GvBDfVHBDIcxj

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow