പാലക്കാട് കൊപ്പത്ത് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; അലമാരയിലെ രഹസ്യ അറയില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു.

പാലക്കാട്: കൊപ്പത്ത് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. 25 പവന്‍ സ്വര്‍ണവും 2500 രൂപയുമാണ് പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു. കൊപ്പം പപ്പടപ്പടി ഈങ്ങാച്ചാലില്‍ പള്ളിക്കര വീട്ടില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
അലമാരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണവും 2500 രൂപയുമാണ് കളവ് പോയത്. വീട്ടുകാര്‍ രാവിലെ വീട് പൂട്ടിപ്പോയി രാത്രി ഒൻപത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊപ്പം പൊലീസ് സ്ഥലം സന്ദര്‍ശിച്ച്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow