പാലക്കാട്: ട്രെയിനില്‍ നിന്ന് 1.75 കോടിയുടെ ലഹരി മരുന്ന് പിടികൂടി. ഷാലിമാര്‍-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ നിന്നും ലഹരി മരുന്നായ ചരസാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ മയക്കുമരുന്നാണ് കണ്ടെത്തിയത്.

പരിശോധന നടക്കുന്ന വിവരമറിഞ്ഞ് ബാഗ് ഉപേക്ഷിച്ച് മയക്കുമരുന്ന് സംഘം കടന്നുകളഞ്ഞതായാണ് വിലയിരുത്തല്‍.
ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള ജനറല്‍ കംപാര്‍ട്മെന്റിലെ സീറ്റിന്റെ താഴെ നിന്നാണ് ബാഗ് ലഭിച്ചത്. നെടുമ്ബാശേരി, തിരുവനന്തപുരം വിമാനത്താവളം വഴി രാജ്യാന്തര മാര്‍ക്കറ്റുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണെന്നാണ് മനസ്സിലാകുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനു മുന്‍പും സമാനമായ രീതിയില്‍ ലഹരി പിടികൂടിയിട്ടുണ്ട്. ആര്‍പിഎഫും എക്സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്.

Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.