നെന്മാറ ‘ഡി എഫ്. ഒ. ‘ ഓഫീസിന് മുന്നിൽ കോൺഗ്രസിന്റെ മാർച്ചും ധർണയും
നെന്മാറ : ബഫർസോണിന്റെ പേരിൽ ആരെയും കുടിയിറക്കപ്പെടാൻ അനുവദിക്കില്ല. പ്രതിസന്ധിയുടെ ആനക്കയത്തിൽ പ്രതിരോധം തീർക്കാൻ കോൺഗ്രസ് മുന്നിലുണ്ടാകും. വന്യജീവി ആക്രമണവും ബഫർ സോൺ വിഷയവുമായി കോൺഗ്രസ് മലമ്പുഴ, മണ്ണാർക്കാട് പ്രദേശങ്ങളിൽ തുടർ സമരം നടത്തുമെന്നും ബഫർ സോൺ വനാതിർത്തിയിൽ നിലനിർത്തണമെന്നും ജനവാസ മേഖലയും കൃഷിയിടവും ബഫർസോണിൽ നിന്ന് ഒഴിവാക്കുക, റീ ബിൽഡ് കേരളയുടെ മറവിൽ സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.സി.സി.യുടെ നേതൃത്വത്തിൽ ഡി എഫ്. ഒ. ഓഫീസിലേക്ക് നടത്തിയ മാർച്ച് ധർണയും വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ വിഷയം സർക്കാർ കൈകാര്യം ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. നെന്മാറ പാർക്ക് മൈതാനിയിൽ നിന്ന് , ഡി.സി.സി പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ, എം.എൽ.എ, എം.പി, കെ.പി.സി.സി. ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡണ്ടുമാർ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു തുടങ്ങിയ പോഷക സംഘടന ഭാരവാഹികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ് മാർച്ച് ആരംഭിച്ചത്. നെന്മാറ, ചിറ്റൂർ, ആലത്തൂർ, തരൂർ, നിയോജകമണ്ഡലങ്ങളിൽ പെട്ടതും പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെയും പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. ഡി എഫ് ഒ. ഓഫീസിനു മുന്നിൽ ബാരിക്കേഡ് തീർത്ത് പോലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡിന് മുകളിൽ കയറിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ ഓഫീസിനകത്തേക്ക് തള്ളിക്കയറാൻ. ശ്രമിച്ചു.
ഡി. എഫ്.ഒ. ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി സിദ്ദീഖ്. എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ജി എൽദോ സ്വാഗതം പറഞ്ഞ യോഗത്തിൽ, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷനായിരുന്നു. രമ്യാ ഹരിദാസ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, മുൻമന്ത്രി വി.സി. കബീർ, മുൻ എംഎൽഎ കെ ചന്ദ്രൻ, സി. ചന്ദ്രൻ, സി. വി. ബാലചന്ദ്രൻ, തുടങ്ങിയ നേതാക്കൾ സംസാരിച്ചു. നെന്മാറ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. വി. ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.
Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.