January 16, 2026

ക്വാറികളുടെ ദൂരപരിധി; വിദഗ്ധസംഘം കിഴക്കഞ്ചേരിയിലെത്തി.

കിഴക്കഞ്ചേരി: ദേശീയ ഹരിതട്രിബ്യൂണൽ നിയമിച്ച വിദഗ്ധസംഘം കിഴക്കഞ്ചേരിയിലെ അമ്പിട്ടൻതരിശ് നീതിപുരത്ത് പ്രവർത്തിക്കുന്ന പെൻറാഗ്രാനൈറ്റ്സ് എന്ന ക്വാറിയിൽ പഠനം നടത്താനെത്തി. ജനവാസമേഖലയിൽനിന്നുള്ള ക്വാറികളുടെ ദൂരപരിധി വർധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് പ്രദേശവാസികൾ നൽകിയ പരാതിയെത്തുടർന്നാണ് പരിശോധന.നിലവിൽ 50 മീറ്ററാണ് പരിധി.12 വരെ സംഘം പ്രദേശത്ത് പഠനം നടത്തും. പരീക്ഷണസ്ഫോടനങ്ങൾ നടത്തി പ്രകമ്പനത്തിന്റെ അളവ് തിട്ടപ്പെടുത്തും. പൊടിശല്യം നിരീക്ഷിക്കാനുള്ള ഉപകരണങ്ങളും സ്ഥാപിച്ചു. പഠനശേഷം ഹരിതട്രിബ്യൂണലിന് റിപ്പോർട്ട് സമർപ്പിക്കും. ദൂരപരിധി സംബന്ധിച്ച കേസ് സുപ്രീം കോടതി വരെയെത്തിയെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരം സുപ്രീം കോടതി ഹരിതട്രിബ്യൂണലിന് വിടുകയായിരുന്നു.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow