പെരുമ്പാമ്പെന്നു കരുതി അണലിയെ പിടിച്ചയാൾ കടിയേറ്റു ചികിത്സയിൽ.

ചിറ്റൂർ: കനാലിലെ മാലിന്യം നീക്കുന്നതിനിടയിൽ പെരുമ്പാമ്പെന്നു കരുതി അണലിയെ പിടിച്ചു കടിയേറ്റയാൾ ചികിത്സയിൽ. ചന്നത്തോട് കെ.സ്വാമിനാഥന് (58) ആണ് പാമ്പിന്റെ കടിയേറ്റത്. ഇന്നലെ രാവിലെ 9 മണിയോടെ മന്തക്കാട് കള്ളുഷാപ്പിനു സമീപത്തായിരുന്നു സംഭവം. കൃഷിയിടങ്ങളിലേക്കു കനാലിലൂടെ വെള്ളം തുറന്നുവിട്ടിരുന്നത് മാലിന്യം കാരണം തടസ്സപ്പെട്ടിരുന്നു.അതു നീക്കം ചെയ്യുന്നതിനിടെ മാലിന്യങ്ങൾക്കിടയിൽ പാമ്പുണ്ടായിരുന്നു. പെരുമ്പാമ്പാണെന്നു കരുതി കൈകൊണ്ട് എടുത്തുമാറ്റുന്നതിനിടെ കയ്യിൽ കടിയേൽക്കുകയായിരുന്നു.
പെരുമ്പാമ്പിനു വിഷമില്ലാത്തതിനാൽ പേടിക്കേണ്ടെന്നു കരുതിയെങ്കിലും അതുവഴി വന്ന വനംവകുപ്പ് ഉദ്യോഗസ്ഥനാണ് അണലിയാണെന്നു തിരിച്ചറിഞ്ഞത്. സ്ഥലത്തുണ്ടായിരുന്നവർ ഉടൻതന്നെ സ്വാമിനാഥനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം ശരീരത്തിൽ കയറിയതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണു സ്വാമിനാഥൻ. പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതരെത്തി കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow