January 16, 2026

മംഗലംഡാം ലൂര്‍ദ്മാതാ സ്കൂള്‍ വാര്‍ഷികാഘോഷം നാളെ.

മംഗലംഡാം: ലൂര്‍ദ് മാതാ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ അറുപതാം വാര്‍ഷികാഘോഷങ്ങളും അധ്യാപക രക്ഷാകര്‍തൃ ദിനവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നാളെ നടക്കും.
വൈകീട്ട് 3.30ന് സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടികള്‍ കെ. ഡി. പ്രസേനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പി ടി എ പ്രസിഡന്‍റ് ഐ. സിദ്ദിഖ് അധ്യക്ഷത വഹിക്കും.
മംഗലംഡാം സെന്‍റ് സേവിയേഴ്സ് പബ്ലിക് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.സാജു അറക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
സെറാഫിക് പ്രോവിന്‍സ് അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ലിറ്റില്‍ ഫ്ലവര്‍ എഫ് സി സി ഫോട്ടോ അനാച്ഛാദനം ചെയ്യും. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജോസി ടോം എഫ് സി സി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സിസ്റ്റര്‍ ആല്‍ഫിന്‍ എഫ് സി സി, ബ്ലോക്ക് പഞ്ചായത്ത് മെംമ്പര്‍ സെയ്താലി, വാര്‍ഡ് മെമ്പര്‍ അഡ്വ. എസ്. ഷാനവാസ്, ലൂര്‍ദ് മാതാ സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡന്‍റ് ടി. സജിമോന്‍, എം പി ടി എ പ്രസിഡന്‍റ് രേഷ്മ സതീഷ്, സ്റ്റാഫ് സെക്രട്ടറി ജോയ്സി മത്തായി, ഹൈസ്കൂള്‍ ലീഡര്‍ ബെന്‍ഷിന്‍ ബെന്നി, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ലീഡര്‍ ജോഹന്‍ വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
അധ്യാപകരായ മേരി പാന്‍സി, കെ. പി. ടെസി, ടി. എ. എല്‍സി, ഷേര്‍ളി സിറിയക്, അനധ്യാപിക പി.യു.അന്ന എന്നിവരാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow