കർഷകർക്ക് വീണ്ടും ദുരിതം വിതച്ച് കാട്ടുപന്നികൾ അയിലൂരിൽ വാഴ കൃഷി നശിപ്പിച്ചു

നെന്മാറ : അയിലൂർ പുതിച്ചിക്കളത്തിൽ പ്രകാശന്റെ നേന്ത്ര വാഴകളാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നിക്കൂട്ടം തട്ടിമറിച്ച് തിന്നുനശിപ്പിച്ചത്. നാലുമാസം പ്രായമായ 14 വാഴകളാണ് നശിപ്പിച്ചത്. മൂന്ന് വളപ്രയോഗം കഴിഞ്ഞ് കുലയ്ക്കാറായവാഴയാണ്. നേന്ത്ര വാഴ കർഷകർക്ക് ഭീഷണിയായി കാട്ടുപന്നികൾ മാറിയതോടെ നെൽകൃഷിക്കുപുറമെ നേന്ത്ര വാഴ കൃഷിയും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയായതായി പ്രകാശൻ പറഞ്ഞു. വാഴ തോട്ടത്തിന് ചുറ്റും കമ്പി കൊണ്ട് സംരക്ഷണ വേലി നിർമിച്ചിട്ടുണ്ടെങ്കിലും അതു മറി കടന്നാണ് കാട്ടുപന്നികൾ വാഴകൾ നശിപ്പിച്ചത്. പഞ്ചായത്ത്‌ അധികൃതരെ അറിയിച്ച് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ആവശ്യത്തിന് വനം വകുപ്പ് പാനൽ ചെയ്ത വേട്ടക്കാരൻ ഇല്ലാത്തതും വേട്ടക്കാർക്ക് വാഹനസൗകര്യം വെടിയുണ്ടയ്ക്കുള്ള ചെലവും പഞ്ചായത്ത് വഹിക്കാത്തതിനാൽ വേട്ടക്കാരുടെ സേവനം കർഷകർക്ക് ലഭിക്കുന്നില്ലെന്ന് പരാതിയും ഉണ്ട്.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow