ബസ് മതിലില്‍ ഇടിച്ച്‌ 14 യാത്രികര്‍ക്ക് പരിക്ക്.

ആലത്തൂര്‍: സ്റ്റിയറിംഗ് പൊട്ടിയ ബസ് മതിലില്‍ ഇടിച്ച്‌ 14 യാത്രക്കാര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ തെക്കുമുറി വളവിലാണ് അപകടം ഉണ്ടായത്. ആലത്തൂരില്‍ നിന്നും നെന്മാറയിലേക്ക് വരികയായിരുന്ന അയ്യപ്പ ജ്യോതി ബസ് വളവ് തിരിയുന്നതിനിടെ സ്റ്റിയറിംഗ് പൊട്ടി മതിലിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.

പല്ലാവൂര്‍ പെരിഞ്ചേരി പരമേശ്വരന്‍ (60), കയറാടി കല്ലംപറന്പ് റഷീദ് (53), മേലാര്‍കോട് കുന്നുംപുറം സഹദേവന്‍ (65), മേലാര്‍കോട് താഴക്കോട്ടുകാവ് അസ്ന (21), സഹോദരന്‍ അനസ് (18), മേലാര്‍കോട് ഇരട്ടക്കുളം സുന്ദരി (60), മേലാര്‍കോട് ഇരട്ടക്കുളം അഞ്ജന (17), കരിങ്കുളം പ്ലായങ്കാട് ആദിത്യ (20), നെന്മാറ കണിമംഗലം ആലക്കല്‍ അനിത (25), മേലാര്‍കോട് ഇരട്ടക്കുളം ആതിര (16), എലവഞ്ചേരി കുന്നിന്‍ വീട് രുഗ്മണി (57), എലവഞ്ചേരി എടങ്ങറക്കുന്ന് ലക്ഷ്മി (50), എലവഞ്ചേരി കരിങ്കുളംകുന്ന് ഗീത (45), എലവഞ്ചേരി കരിങ്കളംകുന്ന് സുജാത (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ABS MEDICALS