മംഗലംഡാം: നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ ആസാം സ്വദേശി മരിച്ചു. ആസാം ഗോലോഗാട്ട് ജില്ലയില്‍ സോനാപൂര്‍ സ്വദേശി പരമാനന്ദ ഭൂമിജ്ന്റെ മകന് ഹേമന്ത് ഭൂമിജ്(47) ആണ് മരിച്ചത്. ചിറ്റടി ഫാമിലെ തൊഴിലാളിയാണ്. ഫാമിലെ പശുക്കളെ കറക്കുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വള്ളിയോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹേമന്ത് ഭൂമിയും, ഭാര്യ ദേവരി ഭൂമിജും അഞ്ച് വര്‍ഷമായി ഫാമിലെ തൊഴിലാളികളാണ്. മംഗലംഡാം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു