നെന്മാറ : വനമേഖലയിൽ നിന്ന് അകലെയുള്ള കരിമ്പാറ പെരുമാങ്കോട് ശിവദാസന്റെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം മലമ്പാമ്പിനെ കാണപ്പെട്ടത്. വീട്ടിലെ ഓമന മാർഗങ്ങളെയും കൂടാതെ കോഴി, താറാവ് എന്നിവയും നഷ്ടപ്പെടുന്നത് നിത്യ സംഭവമായിരിക്കെയാണ് . കഴിഞ്ഞ ദിവസം വീടിനു മുന്നിലെ ബദാം മരത്തിന്റെ തടിയിൽ ചുറ്റി വരിഞ്ഞ് മേലോട്ട് കയറുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം കുറയുന്നതിന്റെ കാരണക്കാരനെ പിടികിട്ടിയത്.6 അടിയോളം നീളവും 30 കിലോയോളം തൂക്കം വരുന്ന മലമ്പാമ്പിനെ പിന്നീട് വനംവകുപ്പുകാരെത്തി പിടികൂടി. പിന്നീട് പോത്തുണ്ടി വനമേഖലയിൽ വിട്ടയച്ചു.
വീട്ടുവളപ്പുകളിൽ മലമ്പാമ്പുകൾ നിത്യക്കാഴ്ചയാകുന്നു.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.