വടക്കഞ്ചേരിയെ ഉത്സവലഹരിയിൽ ആറാടിച്ച് UBS ടവർ ഉദ്ഘാടനം.

വടക്കഞ്ചേരി: UBS ഗ്രൂപ്പിന്റെ പുതിയ സംരംഭമായ UBS ടവർ ഉദ്ഘാടനം ഉത്സവ ലഹരിയിൽ നടന്നു. രമ്യാ ഹരിദാസ് എംപി, പി പി സുമോദ് എം എൽ എ, കെ ഡി പ്രസേനൻ എം എൽ എ, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ഗംഗദരൻ, UBS ഉടമകളായ ബിനീഷ്, അനിത എന്നിവർ ഭദ്രദീപം തെളിയിച്ചു.

സിനി ആർട്ടിസ്റ്റുകളായ ടിനി ടോം, കലാഭവൻ പ്രജോദ്, മണികണ്ഠൻ, ജെയിസ് ജോസ് എന്നിവർ വീശിഷ്ടാതിഥികളായി.


വടക്കഞ്ചേരി ആമക്കുളത്ത് UBS ടവർ ഉദ്ഘാടന ചടങ്ങിലേക്ക് കലാസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ എത്തിച്ചേർന്നു.
വടക്കഞ്ചേരിയിൽ അത്യാധുനിക സൗകര്യങ്ങളോടെ 1BHK, 2BHK, 3 BHK സ്റ്റുഡിയോ ഫ്ലാറ്റുകളും a/c non a/c റൂമുകളും ദിവസ – മാസ വാടകക്ക് നൽകുന്ന പ്രോജക്റ്റാണ് UBS ടവർ വിഭാവനം ചെയ്യുന്നത്.